Spread the love
പോക്സോ കേസുകളിൽ പ്രതിയായ അധ്യാപകൻ ശശികുമാറിനെ രക്ഷിക്കാൻ ശ്രമം

കെ വി ശശികുമാർ പ്രതിയായ പീഡന കേസുകളുടെ അന്വേഷണത്തിൽ ആശങ്ക. പോക്സോ ഉൾപ്പെടെ ആറു പീഡന കേസുകളിൽ ജാമ്യം ലഭിച്ച കെ വി ശശികുമാർ ഇന്ന് ജയിലിൽ നിന്നും പുറത്തിറങ്ങും. പൂർവ വിദ്യാർഥിനി കൂട്ടായ്മ സമർപ്പിച്ച മാസ് പെറ്റീഷനിൽ ഇതു വരെയായിട്ടും അന്വേഷണം നടന്നിട്ടില്ല. പോക്സോ കുറ്റം മറച്ചു വച്ചതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്കെതിരെ തെളിവുകൾ നൽകിയിട്ടും അന്വേഷണ പരിധിയിൽ കൊണ്ടു വന്നില്ലെന്നാണ് പൊലീസിനെതിരായ പരാതി. അധ്യാപകൻ കെ വി ശശികുമാർ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നു എന്ന വിവരം 2014-ലും 2019-ലും രക്ഷിതാക്കളിൽ ഒരാൾ സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു എന്ന് പൂർവ വിദ്യാർഥി കൂട്ടായ്മ പറയുന്നു. തുവരെയുള്ള അന്വേഷണം രണ്ടു പോക്സോ പരാതിയിൽ മാത്രം ഒതുങ്ങിപ്പോയെന്നും മുപ്പത് വർഷക്കാലയളവിലെ പീഡനത്തെക്കുറിച്ച് പറയുന്ന പൂർവ വിദ്യാർത്ഥിനികളുടെ മാസ് പെറ്റിഷനിൽ ഒരു എഫ്ഐആർ പോലും ഇതുവരെ ആയിട്ടില്ല. പ്രതിയുടെ ഉന്നതതല സ്വാധീനം കാരണം കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ഉണ്ട്. രണ്ടു പോക്സോ കേസുകളിലും പോക്സോ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നടന്ന ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതിയിൽ രജിസ്റ്റർ ചെയ്ത നാലു കേസുകളിലും ശശികുമാറിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.

Leave a Reply