മലപ്പുറം: അനധികൃതമായി സ്വർണ്ണം കടത്താൻ ശ്രമിച്ച തിരൂർ സ്വദേശി പിടിയിൽ. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റ് ഫ്ലെറ്റ് SG 9711 ൽ എത്തിയ തിരൂർ സ്വദേശി ഉനൈസ് (25 വയസ് )എന്ന യാത്രക്കാരനിൽ നിന്നാണ് എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം സ്വർണം പിടികൂടിയത്. ബ്ലൂട്ടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളി നിറം പൂശി ഒളിപ്പിച്ചാണ് സ്വർണ കഷ്ണങ്ങൾ കടത്താൻ ശ്രമിച്ചത്. യാത്രക്കാരനെ അറസ്റ്റ് ചെയ്തു അന്വേഷണം ആരംഭിച്ചു.