ആവിക്കൽ തോടിന് സമീപത്തെ മലിനജല പ്ലാന്‍റ് പണി തുടങ്ങാന്‍ നീക്കം തുടങ്ങിയതിനെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ പ്രദേശത്തെത്തി. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. പണി തുടങ്ങാനായി രാവിലെ അധികൃതര്‍ സ്ഥലത്തെത്തി. നാട്ടുകാരും സംഘടിച്ചതോടെ സ്ഥലത്ത് വന്‍ പൊലീസ് കാവലാണുള്ളത്. മേയര്‍ ഭവനിലേക്ക് പ്രദേശവാസികള്‍ പ്രതിഷേധ മാർച്ച് നടത്തി. ലിനജല പ്ലാന്‍റ് നിർമാണത്തിനെതിരായി നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രന്‍റെ ഓഫീസിലേക്ക് സമരസമിതി രണ്ടുദിവസം മുമ്പ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. എന്നാല്‍ പ്ലാന്‍റ് സ്ഥാപിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മേയറും ജില്ലാകളക്ടറും.