
തന്നെ അഴിമതിക്കാരനാക്കി പുറത്താക്കാൻ ശ്രമം നടക്കുകയാണെന്നും അട്ടപ്പാടി നോഡൽ ഓഫീസർ ഡോ. പ്രഭുദാസ്. ആരോഗ്യമന്ത്രിയെ ചിലർ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ന്ത്രി വീണാ ജോർജിന്‍റെ അട്ടപ്പാടിയിലെ മിന്നൽ സന്ദർശനത്തിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്ന് കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് കൂടിയായ ഡോ. പ്രഭുദാസ് ആരോപിച്ചു. കൈക്കൂലി കിട്ടിയാലേ ബില്ലുകൾ മാറാൻ ഒപ്പിട്ട് നൽകൂ എന്ന് പറഞ്ഞവർ തന്നെയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഒപ്പം ഉണ്ടായിരുന്നതെന്നും പ്രഭുദാസ് പറഞ്ഞു. കൈക്കൂലി തടയാൻ ശ്രമിച്ചതിനാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നും പ്രഭുദാസ് മാധ്യമങ്ങളോട് പറഞ്ഞു. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ മാതൃശിശു വാർഡ് പ്രവർത്തനസജ്ജമാക്കാനും ലിഫ്റ്റ് നിർമിക്കാനും ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പല തവണ അയച്ച കത്തുകൾ സർക്കാർ പരിഗണിച്ചില്ല.