
സോളാര്‍ കേസ് പ്രതി സരിത എസ്.നായരെ ഭക്ഷണത്തില്‍ രാസപദാര്‍ഥം ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സരിതയുടെ മുന്‍ ഡ്രൈവര്‍ വിനു കുമാറാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് പരാതിയില്‍ പറയുന്നു. സി.ബി.ഐ.ക്ക് മൊഴി നല്‍കാന്‍ പോയ ഒരു ദിവസം കരമനയിലെ ബേക്കറിയില്‍നിന്ന് സരിതയ്ക്കു നല്‍കാനായി വാങ്ങിയ ജ്യൂസില്‍ ഒരു പൊടി കലര്‍ത്തുന്നതു കണ്ടതോടെയാണ് സരിതയ്ക്ക് വിഷം കലര്‍ത്തുന്നതായി സംശയമുയര്‍ന്നത്. വിനു കുമാര്‍ കീശയില്‍നിന്നെടുത്ത പൊതിയിലെ പൊടി ജ്യൂസില്‍ ചേര്‍ക്കുന്നതായി സരിത കണ്ടു. ഇതോടെ സരിത ജ്യൂസ് കളഞ്ഞു. ഇത്തരത്തില്‍ പലപ്പോഴായി താന്‍ അറിയാതെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയതുമൂലം മരണംവരെ സംഭവിക്കാവുന്ന വിധത്തില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയെന്ന് സരിതയുടെ പരാതിയിലുണ്ട്.രാസവസ്തു കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞെന്നും ഇടതു കാലിനും സ്വാധീനക്കുറവുണ്ടായെന്നും നിലവില്‍ ചികില്‍സയിലാണെന്നും സരിത പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാലുമാസത്തെ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.