Spread the love

ഷാർജയിൽ ഫ്ലാറ്റിനുള്ളിൽ അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഭർത്താവ് സതീഷ്. ‘അതു പോയി ഞാനും പോകുന്നു’ എന്നാണ് അതുല്യയുടെ മരണത്തിന് പിന്നാലെ സതീഷ് ഫേസ്‌ബുക്കിൽ കുറിച്ചത്. ഇയാളുടെ ഫേസ്ബുക് അക്കൗണ്ടിൽ അതുല്യയുടെ ഒപ്പം നിൽക്കുന്ന ചിത്രം നിരവധി ചിത്രങ്ങളുണ്ട്. മറ്റുള്ളവരുടെ മുന്നിൽ മാതൃകാ ഭർത്താവാകാൻ സതീഷ് ശ്രമിച്ചിരുന്നു.

അതേസമയം ‘അതു പോയി ഞാനും പോണു’ എന്ന ഫേസ്ബുക്ക് പോസ്റ്റ്താന്‍ തന്നെയാണ് ഇട്ടതെന്നും താനും ആത്മഹത്യാ ശ്രമം നടത്തിയതായും സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ അതേ ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചതായാണ് സതീഷ് വ്യക്തമാക്കിയത്. ശനിയാഴ്ച മുതല്‍ അതുല്യ പുതിയ ജോലിക്ക് പോകാനിരുന്നതാണ്. സംഭവം നടക്കുമ്പോൾ താൻ പുറത്ത് ആയിരുന്നു. തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സതീഷ് പറഞ്ഞു. ഫ്ലാറ്റിന് ഒറ്റ ചാവിയെ ഉണ്ടായിരുന്നുള്ളൂവെന്നും അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ കാല്‍ മടങ്ങിയ നിലയിലായിരുന്നെന്നും സതീഷ് പറഞ്ഞു. ചവിട്ടാവുന്ന ഉയരത്തിലാണ് തൂങ്ങിയതെന്നും മൂന്നു പേര്‍ പിടിച്ചാല്‍ അനങ്ങാത്ത കട്ടില്‍ പൊസിഷന്‍ മാറിക്കിടന്നിരുന്നത് പിന്നീട് ശ്രദ്ധയില്‍പ്പെട്ടെന്നുമാണ് സതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Leave a Reply