Spread the love

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ മലയാളികൾ ഒന്നടങ്കം കാത്തിരുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ തിയറ്ററുകളിൽ എത്തി കഴിഞ്ഞു. ലൂസിഫർ ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാ​ഗമായി എത്തിയ ചിത്രത്തിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്തുനിന്നും ലഭിച്ചത്. ഇപ്പോഴിതാ എമ്പുരാന്റെ ഫസ്റ്റ് ഷോ കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിന്റെ കെജിഎഫ് ആണ് എമ്പുരാൻ എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതുവരെ മലയാള സിനിമ കാണാത്തൊരു സിനിമയാണിതെന്നും അവർ പറയുന്നു.

“പടം സൂപ്പറാണ്. വേറെ ലെവൽ പടമാണ്. ഇതുവരെ മലയാളികൾ കണാത്ത തരം സിനിമയാണ്. ഫസ്റ്റ് ഹാഫ് കണ്ടപ്പോൾ ഹോളിവുഡ് പടമാണെന്നാണ് കരുതിയത്. ഫസ്റ്റ് ഹാഫിനെക്കാളും സെക്കൻഡ് ഹാഫ് സൂപ്പറാണ്. പൃഥ്വിരാജ് നമ്മളെ തിയറ്ററിൽ പിടിച്ചിരുത്തുന്ന തരത്തിലുള്ള മേക്കിങ്ങാണ് ചെയ്തിരിക്കുന്നത്. മലയാളത്തിൽ ഇനി ഇങ്ങനെ ഒരു മേക്കിം​ഗ് വരില്ല. ഇത് ആയിരം കോടിയൊക്കെ അടിച്ച് കേറും. നല്ല ആക്ഷൻ കോറിയോഗ്രാഫി, മ്യൂസിക്”, എന്നാണ് ഒരു പ്രേക്ഷകൻ പറഞ്ഞത്.

“മലയാളത്തിന്റെ കെജിഎഫ്. അതാണ് എമ്പുരാൻ. സമീപകാലത്ത് ലാൽ സാറിന്റെ പല ഹൈപ്പ് സിനിമകളും വന്നിട്ടുണ്ട്. അതൊക്കെ നിരാശ ആയിരുന്നു. പക്ഷേ എമ്പുരാൻ നമ്മൾ പ്രതീക്ഷിച്ചതിലും വലുതാണ് സമ്മാനിച്ചത്. പൃഥ്വിരാജിന്റെ വേറെ ലെവൽ മേക്കിം​ഗ് ആണ്. മുരളി ​ഗോപിയുടെ തിരക്കഥ ഡയലോ​ഗ് എല്ലാം വൻ പൊളി”, എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം

സൂപ്പർ വില്ലൻ, ആ ഷോക്ക് ഇതുവരെ വിട്ടുമാറിയിട്ടില്ല, ഹോളിവുഡ് ലെവൽ അസാധ്യ മേക്കിങ്. ടിക്കറ്റ് എടുത്തോ. ഒന്നും നോക്കണ്ട. ലാലേട്ടന്റെ തിരിച്ചുവരവാണ്. ഫസ്റ്റ് ഹാഫ് ഓക്കെ ആയിരുന്നു. സെക്കന്റ് ഹാഫ് ഫയറാണ്. കിടു ഫൈറ്റൊക്കെ ഉണ്ട്. രോമാഞ്ചിഫിക്കേഷൻ മൊമൻസ് ‘ എന്നും മറ്റൊരാള്‍ പറയുന്നു. ‘പീക്ക് ലെവൽ തിയേറ്റർ അനുഭവം. ഇത്രയും സ്കെയിലിൽ ഒരു മലയാള പടം. അതും ലോക്ലാസ് പ്ലസ് ഇന്റർനാഷനൽ സ്കെയിൽ പിടിച്ചിട്ട്. ഇൻഡസ്ട്രി ഹിറ്റ്’, എന്നും ആദ്യ ഷോ കണ്ടവര്‍ പറയുന്നു.

Leave a Reply