ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിത സിംഗിൾസ് കിരീടം ആഷ്‌ലി ബാര്‍ട്ടിക്ക്. ഫൈനലില്‍ അമേരിക്കയുടെ ഡാനിയേല കൊളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. സ്കോര്‍ 6–3,7–6. ആദ്യ സെറ്റ് 6–3ന് ബാര്‍ട്ടി സ്വന്തമാക്കിയ ബാര്‍ട്ടി രണ്ടാം സെറ്റില്‍ 5–1ന് പിന്നില്‍ നിന്ന് ശേഷമാണ് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയത്. ടൈബ്രേക്കറില്‍ 7–2ന് ബാര്‍ട്ടി മല്‍സരം സ്വന്തമാക്കി. 44 വര്‍ഷത്തിന് ശേഷമാണ് ഓസ്ട്രേലിയന്‍ വനിത ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയിക്കുന്നത്. ഒരു സെറ്റ് പോലും കൈവിടാതെയാണ് ലോക ഒന്നാം നമ്പര്‍ താരമായ ബാര്‍ട്ടിയുടെ കിരീടനേട്ടം. കരിയറിലെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണും മൂന്നാം ഗ്രാന്‍സ്ലാം കിരീടവുമാണ്.