
രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴി മലപ്പുറം തിരൂരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് സമരക്കാരുടെ മര്‍ദനം. തിരൂര്‍ സ്വദേശി യാസറിനെയാണ് സമരാനുകൂലികള്‍ മര്‍ദ്ദിച്ചത്. ഇരുപത്തിയഞ്ചോളം പേര്‍ ചേര്‍ന്ന് ഓട്ടോയില്‍ നിന്ന് വലിച്ച് പുറത്തേക്ക് ഇറക്കുകയും പതിനഞ്ച് മിനിറ്റോളം വളഞ്ഞിട്ടാക്രമിക്കുകയായിരുന്നുവെന്ന് യാസര്‍ പറഞ്ഞു. എസ്.ടി.യു., സി.ഐ.ടി.യു. പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചതെന്നും കണ്ടാലറിയുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും യാസര്‍ പറഞ്ഞു.