
പെട്രോൾ,ഡീസൽ,സിഎൻജി വിലവർധനയിൽ പ്രതിഷേധിച്ച് ദില്ലിയിൽ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്. സർവോദയ ഡ്രൈവർ അസോസിയേഷൻ ഇന്നു മുതൽ അനിശ്ചിതകാലത്തേക്കുള്ള പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഭൂരിഭാഗം യൂണിയനുകളും ഏകദിന പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. “ഡൽഹി സർക്കാർ ചില കമ്മിറ്റികൾ രൂപീകരിക്കുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്, എന്നാല്‍ ഇത് പ്രശ്നപരിഹാരമല്ല ഞങ്ങൾക്ക് പരിഹാരം ആവശ്യമാണ്. സിഎൻജി വിലയിൽ സർക്കാർ (കേന്ദ്രവും ദില്ലിയും) കിലോയ്ക്ക് 35 രൂപ സബ്‌സിഡി നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു,” ഡൽഹി ഓട്ടോ റിക്ഷാ സംഘ് ജനറൽ സെക്രട്ടറി രാജേന്ദ്ര സോണി പറഞ്ഞു. നിരക്ക് പരിഷ്കരിക്കുക, സിഎൻജി വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പതിനായിരത്തോളം വരുന്ന ആർടിവി ബസുകളും നിരത്തിലിറങ്ങില്ലെന്ന് എസ്ടിഎ ഓപ്പറേറ്റേഴ്സ് ഏകതാ മഞ്ച് ജനറൽ സെക്രട്ടറി ശ്യാംലാൽ ഗോല പറഞ്ഞു.