
‘കോവിഡ് പകർച്ചവ്യാധി: ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ തെക്കു-കിഴക്കൻ ഏഷ്യൻ മേഖല നടപ്പാക്കിയ പദ്ധതികളും സ്വായതമാക്കിയ പാഠങ്ങളും’ എന്ന പേരിൽ ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, ഡൽഹി എന്നിവയും റിപ്പോർട്ടിന്റെ ഭാഗമാണ്.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുണ്ടായിരുന്ന രണ്ടാമത്തെ സംസ്ഥാനമായിട്ടും കോവിഡ്- പ്രതിസന്ധി മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കേരളത്തിനായി. മെഡിക്കൽ ഓക്സിജന്റെ ആവശ്യകത പ്രവചിച്ച് അവിശ്വസനീയമായ തരത്തിൽ നേരത്തെതന്നെ ഇടപെടലുകർ ആരംഭിക്കാൻ കേരളത്തിന് കഴിഞ്ഞു. മെഡിക്കൽ ഓക്സിജൻ കൊണ്ടുപോകാനും സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള സിലിണ്ടറുകൾ അധികമയായി സ്വരൂപിച്ചാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്. വ്യാവസായിക ഓക്സിജൻ സിലിണ്ടറുകളെ മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളാക്കി മാറ്റി. ആദ്യ കോവിഡ്- കേസ് റിപ്പോർട്ട് ചെയ്ത് നാല് മാസത്തിനുള്ളിൽ അധികമായുള്ള വ്യാവസായിക ഓക്സിജൻ സിലിണ്ടറുകൾ മെഡിക്കൽ സിലിണ്ടറുകളാക്കി മാറ്റണമെന്ന് പെസൊ നിർമാതാക്കളെ അറിയിച്ചതും റിപ്പോർട്ടിൽ പറയുന്നു.