ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചലച്ചിത്രം അവതാറിൽ തനിക്ക് വേഷം ലഭിച്ചിരുന്നുവെന്നും അവതാർ എന്ന നാമം സിനിമയ്ക്കായി നിർദ്ദേശിച്ചത് താൻ ആണെന്നും വ്യക്തമാക്കി ബോളിവുഡ് നടൻ ഗോവിന്ദ. ചിത്രത്തിനായി തനിക്ക് 18 കോടി ഓഫർ ചെയ്തിരുന്നു എന്നും നിർഭാഗ്യവശാൽ താനിത് നിരസിക്കുകയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിൽ വലിയ വിഷമമുണ്ടെന്നും ഗോവിന്ദ പറയുന്നു.
‘ഒരിക്കൽ ഒരു സര്‍ദാര്‍ജിയെ കണ്ടുമുട്ടി, അദ്ദേഹത്തിന് ഒരു ബിസിനസ് ആശയം നല്‍കി, അത് വിജയിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, അദ്ദേഹം എന്നെ ജെയിംസ് കാമറൂണിനെ പരിചയപ്പെടുത്തി. അദ്ദേഹം എന്നോട് ജെയിംസിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ ആവശ്യപ്പെട്ടു, അതിനാല്‍ ഞാന്‍ അവരെ ഡിന്നറിന് ക്ഷണിച്ചു. കഥ കേട്ട് ഞാനാണ് ചിത്രത്തിന് ‘അവതാര്‍’ എന്ന പേര് നിര്‍ദേശിച്ചത്. ചിത്രത്തിലെ നായകന്‍ വികലാംഗനാണെന്ന് ജെയിംസ് എന്നോട് പറഞ്ഞു. അതിനാല്‍ ഞാന്‍ ചിത്രം ചെയ്യില്ലെന്ന് പറഞ്ഞു.’
”അദ്ദേഹം എനിക്ക് ഒരു പ്രധാന വേഷം 18 കോടി രൂപ വാഗ്ദാനം ചെയ്തു. 410 ദിവസം ഷൂട്ടിംഗ് ആവശ്യമുണ്ടെന്നും പറഞ്ഞു. ഞാന്‍ അത് സമ്മതിച്ചു, പക്ഷേ എന്റെ ശരീരത്തില്‍ പെയിന്റ് ചെയ്താല്‍ ഞാന്‍ ആശുപത്രിയില്‍ ആയിരിക്കും. നമ്മുടെ ശരീരം മാത്രമാണ് നമുക്കുള്ള ഒരേയൊരു ഉപകരണം” എന്നാണ് ഗോവിന്ദ പറയുന്നത്.