Spread the love

സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയാരംഭിച്ച് കടപൂട്ടി ഉപഭോക്താവിനെ കബളിപ്പിച്ച പരാതിയില്‍ 30 പവന്‍ സ്വര്‍ണ്ണാഭരണത്തിന്റെ വിലയായ 11,21,066 രൂപയും,നഷ്ട പരിഹാരമായി 2,00,000 രൂപയും, 20,000 രൂപ ചെലവും അനുവദിച്ച് ഉപഭോക്തൃതര്‍ക്ക പരിഹാരകമ്മീഷന്‍ വിധിയായി.
2014 നവംബര്‍ 10നാണ് പരാതിക്കാരനായ മൂക്കുതല അബ്ദുള്‍ലത്തീഫ് ഏഴ് ലക്ഷം രൂപ അവതാർ ജ്വല്ലറിക്ക് നല്‍കിയത്. 34 പവൻ ആഭരണം ആവശ്യപ്പെടുമ്പോള്‍ നല്‍കുമെന്ന ഉറപ്പിലാണ് പണം നിക്ഷേപിച്ചത്. 2015 ജനുവരി 15ന് നാല് പവന്‍ ആഭരണം പരാതിക്കാരന് ലഭിച്ചു. അതിനുശേഷം എതിര്‍കക്ഷി കട അടച്ചുപൂട്ടി. രാതിക്കാരന് അവകാശപ്പെട്ട 30 പവന്‍ ആഭരണത്തിനായി എതിര്‍കക്ഷി സ്ഥാപനത്തിന്റെ ഡയറക്ടറെ സമീപിച്ചെങ്കിലും ആഭരണം ലഭിച്ചില്ല. തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കിയത് . പണം സ്വീകരിച്ചതിന് രേഖയില്ല എന്നും അവതാര്‍ ഗോള്‍ഡ് കമ്പനിയുമായി എതിര്‍ കക്ഷിക്ക് ബന്ധമില്ല എന്ന വാദവും ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ അംഗീകരിച്ചില്ല. എതിര്‍ കക്ഷിയുടേത് അനുചിതമായ വ്യാപാര നടപടിയാണെന്നും ഒരു മാസത്തിനകം വിധി നടപ്പിലാക്കിയില്ലെങ്കില്‍ വിധിയായ ദിവസം മുതല്‍ 12 ശതമാനം പലിശയും നല്‍കണമെന്നും ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു.

Leave a Reply