Spread the love

ആലപ്പുഴ: പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാറുള്ള ‘സീസൺ’ എത്തിയതോടെ മൃഗസംരക്ഷണ വകുപ്പ് മുൻകരുതൽ നടപടികളിലേക്ക്. താറാവുകൾ ഉൾപ്പെടെയുള്ള വളർത്തു പക്ഷികൾക്കു കഴിഞ്ഞ വർഷങ്ങളിൽ പക്ഷിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തത് ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലയളവിലാണ്. മുൻ വർഷങ്ങളിൽ പക്ഷിപ്പനി രൂക്ഷമായിരുന്ന പഞ്ചായത്തുകളിൽ ഈ നാലു മാസം താറാവുകളെ കൂട്ടിലിട്ടു തന്നെ വളർത്താനും പാടശേഖരങ്ങളിലേക്കു ഇറക്കരുതെന്നും കർഷകർക്കു നിർദേശം നൽകി.

നിലവിൽ ജില്ലയിൽ ഈ മാസം പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സാംപിൾ പരിശോധന കൃത്യമായി നടത്തുന്നുണ്ട്. കൂടുതൽ താറാവുകളെ വളർത്തുന്ന കർഷകർ ലൈസൻസ് നിർബന്ധമായും എടുത്തിരിക്കണം. താറാവുകളുടെ കണക്ക് അതതു പഞ്ചായത്തുകളിൽ കൃത്യമായി സൂക്ഷിക്കാനും നിർദേശം നൽകി.

Leave a Reply