Spread the love
വിസ്മയം തീർത്ത് നീലശംഖ് പുഷ്പം കൊണ്ടുള്ള ചായ.

ഇപ്പോൾ ഏറെ പ്രശസ്തമായി, വിസ്മയം തീർത്ത് ശംഖ് പുഷ്പം കൊണ്ടുള്ള ചായ. ചായ എന്ന് പറയുമ്പോൾ അതിൽ കഫീൻ പോലെയുള്ള പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടാകുമെന്ന ആശങ്ക വേണ്ട. ചായ എന്നതിനെക്കാൾ രുചികരവും ആരോഗ്യത്തിനുതകുന്നതുമായ ​ ഒരു പാനീയം എന്നാണ് വിശേഷിപ്പിക്കാൻ കഴിയുക.

നീലശംഖ്പുഷ്പം എടുത്ത് കഴുകി വൃത്തിയാക്കി ആവശ്യമായ വെള്ളമെടുത്ത് അതിലേക്ക് പൂക്കൾ ഇട്ട് നിറം പൂർണമായും ഇറങ്ങുന്നതു വരെ തിളപ്പിക്കുക. ഒപ്പം ഏലക്കയോ കറുവപ്പട്ടയോ ചേർക്കാം. പിന്നീട് 15 മിനുറ്റ് അടച്ചു വയ്ക്കുക. പൂർണമായും രുചിയും നിറവും അതിലേക്ക് ഇറങ്ങുന്നത് വരെ കാത്തിരിക്കുക. ഒരു ​ഗ്ലാസിലേക്ക് മധുരത്തിനായി ഒന്നോ രണ്ടോ ടീസ്പൂൺ തേൻ ചേർത്തു ഉപയോഗിക്കാം.

തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതിതും വിഷാദരോഗം തടയുന്നതിതും ഇതു ഏറെ സഹായിക്കുന്നു. ​ഇതിൽ ആന്തോസയാനിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ ആന്റിഓക്‌സിഡന്റുകളും പ്രകൃതിദത്ത പിഗ്മെന്റുകളുമാണ്. ശംഖ്പുഷ്പങ്ങൾ പയർ വർ​ഗത്തിൽ പെടുന്നതാണ്, അതുകൊണ്ട്തന്നെ ഇതിൽ കഫീൻ എല്ലാ താനും.

Leave a Reply