ഗുരുവായൂർ : ക്ഷേത്രവും പരിസരവും നാലു നടകളും ദീപങ്ങൾ കൊണ്ട് നിറഞ്ഞു. ചെരാതുകളിലും നിലവിളക്കുകളിലും തിരിയിടാനും എണ്ണ ഒഴിക്കാനും വിളക്കു തെളിക്കാനും ഭക്തർ ഒരുമിച്ചു.
അയ്യപ്പഭജന സംഘം ഏകാദശി വിളക്കിന് സന്ധ്യയ്ക്ക് ഗുരുവായൂർ ലക്ഷദീപപ്രഭയിലായി. ക്ഷേത്രത്തിൽ കാഴ്ചശീവേലി, മേളം, നിറമാല, കേളി, ചുറ്റുവിളക്ക് എന്നിവയുണ്ടായി. ഇന്ന് ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ ഏകാദശി വിളക്ക് ആഘോഷിക്കും. നാളെ പൊലീസ് വിളക്കാണ്.