Spread the love

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ കാര്യാലയവും കേന്ദ്ര സാംസ്‌കാരിക മന്ത്രാലയവും സംയുക്തമായി ഫെബ്രുവരി 22 മുതൽ 28 വരെ വിജ്ഞാൻ സർവത്രേ പൂജ്യതേ (വിജ്ഞാനം സർവ്വ സംപൂജ്യം) എന്ന ശാസ്ത്ര സാങ്കേതിക വിദ്യാവാരം രാജ്യത്തെ 75 കേന്ദ്രങ്ങളിൽ ആഘോഷിക്കും.

കേരളത്തിൽ തിരുവനന്തപുരം, തൃശൂർ,കോഴിക്കോട് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിൽ നേതൃത്വം നൽകും. തിരുവനന്തപുരത്ത് പട്ടം സെന്റ് മേരീസ് സ്‌കൂളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ചടങ്ങ് നടക്കുന്നത്. 23ന് ശാസ്ത്ര സാങ്കേതിക ചരിത്രത്തിലെ 75 നാഴികക്കല്ലുകൾ എന്ന വിഷയത്തിലും, 24ന് ആധുനിക ഇന്ത്യൻ സാങ്കേതിക രംഗത്തെ നാഴികക്കല്ലുകൾ എന്നതിലും, 25ന് തദ്ദേശീയ ശാസ്ത്ര രംഗത്തെ നവീന ആശയങ്ങളും കണ്ടുപിടുത്തങ്ങളും എന്നതിലും, 26ന് സിനിമ,ഗാനം,സാഹിത്യം എന്നതിലും, 27ന് ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ മുന്നോട്ടുള്ള ഇരുപത്തി അഞ്ചു വർഷങ്ങൾ എന്നതിലും ശില്പശാല നടക്കും. ദേശീയ ശാസ്ത്ര ദിനമായ ഇരുപത്തി എട്ടിന് സമാപന സമ്മേളനവും സമ്മാനദാനവും  നടക്കും.

Leave a Reply