വിശാൽ ചിത്രത്തിൽ വില്ലനാവാൻ ബാബുരാജ്
തമിഴിലെ മുൻ നിരനായകരിൽ പ്രമുഖനായ വിശാലിന്‍റെ പുതിയ ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ ഈ മാസം
അവസാനം പൂർത്തിയാക്കും . മലയാളികൾക്ക് പ്രിയങ്കരനായ ബാബുരാജ് ആയിരിക്കും വില്ലൻ റോളിലെത്തുക.
നവാഗതനായ ഡി.പി.ശരവണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാൽ നായകനായ മുപ്പത്തിയൊന്നാമത്തെ
ചിത്രമായിരിക്കും ഇത്. പേര് പുറത്തുവിട്ടിട്ടില്ല.
മലയാളത്തിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനിയിച്ച ബാബുരാജ് വില്ലൻ റോളിലും കോമഡി വേഷത്തിലും
ഒരു പോലെ തിളങ്ങി. അടുത്തിടെ ഓടിടിയിൽ റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രം
ജോജിയിലും പ്രധാന വേഷത്തിലാണ് ബാബുരാജ് എത്തിയത്.
തമിഴിലും നേരത്തെ തന്നെ ബാബുരാജ് അഭിനയിച്ചിട്ടുണ്ട്. ജനയിൽ അജിത്തിനൊപ്പവും
സ്കെച്ചിൽ വിക്രമിനൊപ്പവും ബാബുരാജ് അഭിനയിച്ചിട്ടുണ്ട്. മുഴുനീള വില്ലൻ വേഷം തമിഴിൽ ബാബുരാജിന്
തന്‍റേതായ ഇടം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ ആണ് ചിത്രീകരണം. ഡിംപിൾ ഹയാത്തി ആയിരിക്കും നായിക.
കവിൻ രാജ് ആണ് ഛാാഗ്രഹണം. യുവൻ ശങ്കർരാജാണ് സംഗീതം ഒരുക്കുന്നത്. വിശാൽ തന്നെയാണ്
ചിത്രം നിർമിക്കുന്നതും. ഫെബ്രുവരിയിൽ ചക്ര എന്ന ചിത്രമാണ് വിശാലിന്‍റേതായി അവസാനം റിലീസ് ചെയ്തത്.
ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന വിശാൽ ചിത്രം എനിമിയുടെ ടീസർ ഉടൻ പുറത്തുവിട്ടേക്കും. ചിത്രത്തിൽ ആര്യയും
പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിശാലിന്‍റെ തുപ്പറിവാളൻ ആണ് ചർച്ചയായ മറ്റൊരു സിനിമ. മിഷ്കിൻ ആണ്
ചിത്രം സംവിധാനം ചെയ്തിരുന്നത്. എന്നാൽ ഇരുവർക്കുമിടയിൽ തർക്കം രൂക്ഷമായതോടെ പാതി വഴിയിൽ
ചിത്രം നിന്നു. തുടർന്ന് വിശാൽ തന്നെ ബാക്കി ഭാഗം സംവിധാനം ചെയ്തു.