Spread the love


പിന്നാക്ക സംവരണ പട്ടിക: അധികാരം വീണ്ടും സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്രം


ന്യൂഡൽഹി : സംവരണത്തിന് അർഹമായ പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കാണ് അധികാരമെന്ന് വ്യക്തത വരുത്തി കേന്ദ്രസർക്കാർ വീണ്ടും ഭരണഘടന ഭേദഗതി കൊണ്ടുവന്നു.മേയിലെ സുപ്രീംകോടതി വിധിയോടെ സംസ്ഥാനങ്ങൾക്ക് നഷ്ടമായ അധികാരം പുനസ്ഥാപിക്കാനാണ് കേന്ദ്ര ശ്രമം. മേയിൽ മറാഠ സംവരണത്തിനെതിരെയുള്ള ഹർജിയിലാണ് പിന്നാക്ക വിഭാഗങ്ങളെ തീരുമാനിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന നൂറ്റിരണ്ടാം ഭരണഘടന ഭേദഗതി സുപ്രീം കോടതി ശരിവച്ചത്.
എന്നാൽ,ദേശീയത അനുസരിച്ചു പട്ടിക തയ്യാറാക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് ഇല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ജൂണിൽ കേന്ദ്രം നൽകിയ പുനഃപരിശോധന ഹർജി കോടതി തള്ളിയിരുന്നു.ഇതിനെത്തുടർന്നാണ്
വ്യക്തക്കായി വീണ്ടും ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്. ഭരണഘടനയുടെ 342 എ വകുപ്പിലാണ് സംസ്ഥാനങ്ങൾക്കുള്ള അധികാരം വ്യക്തമാക്കുന്ന ഭേദഗതി ഉൾപ്പെടുത്തുക. സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയം തയ്യാറാക്കിയ ബിൽ നിയമ മന്ത്രാലയം പരിശോധിച്ചു. എന്നാൽ, തിങ്കളാഴ്ച തുടങ്ങിയ പാർലമെൻറ് സമ്മേളനത്തിൽ പരിഗണിക്കാനുള്ള ബില്ലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 2018 ൽ പാർലമെൻറ് പാസാക്കിയ ഭരണഘടന ഭേദഗതി പ്രകാരം കേന്ദ്ര പട്ടിക, സംസ്ഥാന പട്ടിക എന്ന വേർതിരിവില്ല എന്നും ഒരു പട്ടിക മാത്രമാണുണ്ടാവുക എന്നും അത് രാഷ്ട്രപതി തയ്യാറാക്കുമെന്നുമാണ് കോടതി കഴിഞ്ഞ മെയ് അഞ്ചിന് വിധിച്ച വിധിയിൽ പറയുന്നത്.എന്നാൽ,കേന്ദ്ര പട്ടികയുടെ കാര്യത്തിൽ രാഷ്ട്രപതിക്കും സംസ്ഥാന പട്ടികയുടെ കാര്യത്തിൽ സംസ്ഥാനത്തിനും അധികാരം എന്നാണ് കേന്ദ്ര നിലപാട്.

Leave a Reply