പാർട്ടിക്കകത്ത് പുരുഷ സഖാക്കളിൽ നിന്ന് സ്ത്രീകൾക്ക് മോശം പെരുമാറ്റം നേരിടേണ്ടി വരുന്നുവെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ മന്ത്രി ആർ ബിന്ദു. പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നതാണ് സ്ഥിതിയെന്നും ബിന്ദു പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആലപ്പുഴയിലെ വനിതാ സാഖാക്കളും സമാനമായ വിമർശനം സമ്മേളനത്തിൽ ഉന്നയിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു. വനിതകളുടെ പ്രശ്നങ്ങളിൽ ഇടപെടാനോ പുരുഷസഖാക്കൾ തയ്യാറാകുന്നില്ല. വനിതകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നില്ല എന്നാണ് വിമർശനം.