Spread the love
ജിമ്മി ജോർജ് ഫൌണ്ടേഷൻ അവാർഡ് ബാറ്റ്മിന്റൺ താരം അപർണ ബാലന്

കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 33-ാമത് ജിമ്മി ജോര്‍ജ്ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ജേതാവായി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്‍ തിരഞ്ഞെടുക്കപ്പെട്ടു.

25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോര്‍ജ് ഐ.പി.എസ് ചെയര്‍മാനും , അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, ടി. ദേവപ്രസാദ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ് ജേതാവിനെ തെരഞ്ഞെടുത്തത് .

ഇന്ത്യയുടെ ഇതിഹാസ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി 1989-ല്‍ ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ 15 വര്‍ഷക്കാലം ദേശീയ – അന്തര്‍ദേശീയ തലത്തില്‍ കൈവരിച്ച നേട്ടങ്ങളും ബാഡ്മിന്റന് നല്‍കിയ സംഭാവനകളും കണക്കിലെടുത്താണ് അപര്‍ണയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

Leave a Reply