
ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളോടെ തുറന്നു. ഇന്ന് രാവിലെയാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങിയത്. മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ചാര്‍ധാം യാത്രയില്‍ ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്ന ക്ഷേത്രം കൂടിയാണ് ബദ്രിനാഥ്. എല്ലാവര്‍ഷവും ആറു മാസക്കാലം മാത്രമേ ക്ഷേത്രം തുറന്നു പ്രവര്‍ത്തിക്കൂ. ബാക്കിയുള്ള ആറു മാസം ക്ഷേത്രം മഞ്ഞുമൂടിയ അന്തരീക്ഷത്തിലായിരിക്കും. രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് കോവിഡ് നിയന്ത്രണങ്ങളില്ലാതെ ഭക്തര്‍ക്ക് പ്രാര്‍ഥന നടത്താന്‍ കഴിയുന്നത്. തീര്‍ത്ഥാടകര്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ ക്ഷേത്രദര്‍ശനത്തിനെത്താം. ബദ്രിനാഥില്‍ 15,000, കേദാര്‍നാഥില്‍ 12,000, ഗംഗോത്രിയില്‍ 7000, യമുനോത്രിയില്‍ 4000 എന്നിങ്ങനെയാണ് തീര്‍ത്ഥാടകരെ അനുവദിക്കുക.