മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള കിംവദന്തികൾ പരന്നിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ആരാധകർക്ക് ആശങ്കയുണ്ടായി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നിർമാതാവ് എൻ എം ബാദുഷ.
ഞാനിതുവരെ വിളിച്ചിട്ടില്ല. കാര്യങ്ങൾ അറിയാവുന്നതുകൊണ്ടാണ് വിളിക്കാത്തത്. ഈ പറയുന്ന പോലത്തെ സീരിയസ് പ്രശ്നങ്ങളൊന്നുമില്ല. സാധാരണ ആളുകൾക്ക് വരുന്നപോലെ ചെറിയ പ്രശ്നങ്ങളൊക്കെയുണ്ട്. ട്രീറ്റ്‌മെന്റിലാണ്. എല്ലാം ഏകദേശം കഴിഞ്ഞിരിക്കുകയാണ്. നോമ്പുകാരണമായിരുന്നു അഭിനയിക്കാതിരുന്നത്.’- അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നേരത്തെ മോഹൻലാൽ തുറന്നുപറഞ്ഞിരുന്നു. ‘അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേയുള്ളൂ. പേടിക്കാൻ ഒന്നുമില്ല’, – എന്നായിരുന്നു അന്ന് മോഹൻലാൽ പറഞ്ഞത്. അടുത്തിടെ മോഹൻലാൽ ശബരിമലയിൽ സന്ദർശനം നടത്തിയപ്പോൾ മമ്മൂട്ടിയുടെ പേരിൽ ഉഷ:പൂജ വഴിപാടും നടത്തിയിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലായിരുന്നു വഴിപാട്. ഇത് ചിലർ വിവാദമാക്കുകയും ചെയ്‌തിരുന്നു.