ബിഗ് ബോസ് സീസണ്‍ മൂന്നിന്റെ വേദിയില്‍ ഭാഗ്യലക്ഷ്മിയെ തേടിയെത്തിയത് മുന്‍ഭര്‍ത്താവ് രമേശ് കുമാര്‍ അന്തരിച്ചുവെന്ന വാര്‍ത്തയാണ്. കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ബിഗ് ബോസ് ഇക്കാര്യം ഭാഗ്യലക്ഷ്മിയെ അറിയിച്ചത്.
നിങ്ങള്‍ക്ക് നാട്ടില്‍ പോകണമോ? എന്ന് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിക്കുകയും ചെയ്തു. കുറച്ചുനാളായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നെന്നും ബിഗ് ബോസിലേക്ക് വരുന്നതിന് താന്‍ പോയി കണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തങ്ങള്‍ വിവാഹ മോചിതരായതുകൊണ്ട് തന്നേക്കാളും അവിടെ മക്കളുടെ സാന്നിധ്യമാണ് ആവശ്യമെന്നും അവരോട് ഒന്ന് സംസാരിക്കാനുള്ള അവസരം ഒരുക്കണമെന്നും ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. പിന്നാലെ അതിനുള്ള അവസരം ഒരുക്കാമെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു.
കുറച്ച് നാളായി വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ രമേശ് ചികിത്സയില്‍ ആയിരുന്നുവെന്ന് ഭാഗ്യലക്ഷ്മി മത്സരാര്‍ത്ഥികളോട് പറഞ്ഞു. കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ദുഃഖ വാര്‍ത്തയെ ഞെട്ടലോടെയാണ് മറ്റ് മത്സരാര്‍ത്ഥികള്‍ കേട്ടത്. പിന്നാലെ എല്ലാവരും ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കുകയും ചെയ്തു. 1985ല്‍ ആണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹിതരായത്. പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു