മനാമ :കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാളെ മുതൽ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ബഹ്റൈൻ. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്,നേപ്പാൾ എന്നിവിടങ്ങളിൽ ബഹ്റൈൻ റസിഡൻറ് വീസ ഉള്ളവർക്ക് മാത്രമേ ജൂൺ 3 വരെ പ്രവേശനാനുമതി ഉണ്ടാവുകയുള്ളൂ.

എന്നാൽ സ്വദേശികളെയും, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 10 ദിവസം ക്വാറന്റീനിൽ കഴിയുകയും, ബഹ്റൈനിൽ ഇറങ്ങുന്നതിന് 48 മണിക്കൂർ മുമ്പുള്ള സമയ പരിധിയിൽ നടത്തിയ പിസിആർ പരിശോധന റിപ്പോർട്ടും (ക്യൂആർ കോഡ് സഹിതമുള്ളത് )ഹാജരാക്കണം.
ഇറങ്ങിയ ഉടനെയും, എത്തിയശേഷം അഞ്ചാം ദിവസവും, പത്താം ദിവസവും പിസിആർ പരിശോധന നടത്തണമെന്നും ദേശീയ പാസ്പോർട്ട് താമസാനുമതികാര്യ വിഭാഗം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ഭാഗമായാണ് പുതിയ നിയന്ത്രണങ്ങൾ എന്നും അധികൃതർ അറിയിച്ചു.