150 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ബാഹുബലി സീരീസ് നെറ്റ്ഫ്‌ലിക്‌സ് ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്. ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്’ എന്ന പേരില്‍ സീരീസ് പുറത്തിറക്കുമെന്ന് നെറ്റ്ഫഌക്‌സ് നേരത്തെ പറഞ്ഞിരുന്നു. 150 കോടി രൂപ ചിലവില്‍ ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷമാണ് സീരീസ് വേണ്ടെന്ന് വയ്ക്കുന്നത്. ചിത്രീകരണം കഴിഞ്ഞ ഭാഗം ഇഷ്ടപ്പെടാത്തതാണ് ഉപേക്ഷിക്കാൻ കാരണം.
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം രണ്ടു ഭാഗങ്ങളായാണ് ഇറങ്ങിയത്. മൂന്നാം ഭാഗം ഇറങ്ങുമെന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് ‘ബാഹുബലി: ബിഫോര്‍ ദി ബിഗിനിംഗ്’ എന്ന പേരില്‍ സീരിസ് പുറത്തിറക്കുമെന്ന് നെറ്റ്ഫഌക്‌സ് പറഞ്ഞത്. 100 കോടിക്ക് മുകളില്‍ നെറ്ഫ്ലിസ് നിക്ഷേപിക്കുകയും ചെയ്തിരുന്നു. സീരിസിൽ ശിവകാമി ദേവിയുടെ കഥ പ്രമേയകുമെന്നാണ് കരുതിയിരുന്നത്. ‘ദി റൈസ് ഓഫ് ശിവകാമി’ എന്ന, ആനന്ദ് നീലകണ്ഠന്റെ പുസ്തകം ആധാരമാക്കി ആയിരുന്നു സീരീസിന്റെ തിരക്കഥ.