കോവിഡ് പ്രതിസന്ധി വന്നതോടെ മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരങ്ങളെല്ലാം പ്രതിഫലം കുറച്ചിരുന്നു.നിർമ്മാതാക്കളുടെ ആവശ്യത്തെത്തുടർന്നാണ് പ്രതിഫലം കുറക്കാൻ തയ്യാറായത്.ടോവിനോയും ജോജുവും പ്രതിഫലത്തുക കുറക്കില്ലെന്ന വാർത്തകൾ വന്നിരുന്നെങ്കിലും പിന്നീട് കുറച്ചിരുന്നു.മോഹൻലാൽ പ്രതിഫലം പകുതിയാക്കിയതായാണ് സിനിമയുമായി ബന്ധപ്പെട്ടവർ അറിയിച്ചത്
ഇപ്പോളിതാ നടൻ ബൈജു സന്തോഷ് പ്രതിഫലത്തുക കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ്.മരട് 357എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് പരാതി നൽകിയത്.തന്റെ പ്രതിഫലം 20ലക്ഷം രൂപയാണെന്നും തുക കുറയ്ക്കാൻ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് ആരോപണം.തുക പൂർണമായി ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യില്ലെന്ന് ബൈജു നിലപാടെടുത്തെന്നും ആരോപണമുണ്ട്.നടനുമായി എട്ട് ലക്ഷം രൂപയുടെ കരാറാണുളളതെന്ന് സംഘടനയ്ക്ക് നൽകിയ പരാതിയിൽ നിർമാതാവ് അറിയിച്ചു.കരാറിന്റെ കോപ്പി ഉൾപ്പെടെ നൽകിയെന്നാണ് സുചന
മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ബൈജു സന്തോഷ് കുമാർ.മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷനിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്.1982ലാണ് ഒരു ബാലതാരമായിമണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെ ബൈജു സന്തോഷ് വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്.300ലധികം ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്