Spread the love

നടി പരാതി നൽകാൻ എട്ടു കൊല്ലമെടുത്തു എന്നത് കണക്കിലെടുത്ത് ബലാൽസംഗകേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ആശ്വാസ വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മകനും നടനുമായ ഷഹീൻ സിദ്ദിഖ്. ‘കുടുംബത്തിന്റെ പ്രാർത്ഥന ദൈവം കേട്ടെന്നും സുപ്രീം കോടതിക്ക് സത്യം ബോധ്യമായെന്നുമാണ് ഷഹീൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം ബലാൽസംഗകേസിൽ അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശം നൽകിയാണ് സുപ്രീം കോടതി നടന് ജാമ്യം നൽകിയത്.
ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര മിശ്ര എന്നിവരുടെ ബഞ്ച് ഹ്രസ്വ വാദം കേട്ട ശേഷമാണ് നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

രക്ഷിതാക്കളുടെ കൂടെയാണ് സിദ്ദിഖിനെ കാണാൻ നടി വന്നതെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ മുകുൾ റോതഗി വാദിച്ചു. ആദ്യ ഫെയ്സ്ബുക്ക് പോസ്ററിൽ സിദ്ദിഖിനെതിരെ ആരോപണം ഇല്ലായിരുന്നു. മാധ്യമങ്ങളിലൂടെയും പിന്നീട് അപമാനിച്ചു. ഇത് ചൂണ്ടിക്കാട്ടി സിദ്ദിഖ് പരാതി നല്കിയ ശേഷമാണ് നടി പൊലീസിനെ സമീപിച്ചതെന്നും റോതഗി വ്യക്തമാക്കി.

Leave a Reply