നടൻ ബാല ഈയിടെയായിരുന്നു നാലാമതും വിവാഹിതനായത്. ആദ്യം ഒരു കന്നട പെൺകുട്ടിയെയും, പിന്നീട് മലയാളിയും ഗായികയുമായ അമൃത സുരേഷിനെയും ഇത് വേർപിരിഞ്ഞ ശേഷം മലയാളിയും ഡോക്ടറുമായ എലിസബത്ത് ഉദയകുമാറിനെയും ആയിരുന്നു ബാല വിവാഹം കഴിച്ചിരുന്നത്. എലിസബത്തുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നത് കൊണ്ട് തന്നെ നിയമനടപടികളിലേക്ക് കടക്കേണ്ട കാര്യം ബാലയ്ക്കില്ലായിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റവും ഒടുവിൽ തമിഴ്നാട് സ്വദേശിയും ബന്ധുവുമായ കോകിലയുമായുള്ള വിവാഹം.
വിവാഹത്തിന് പിന്നാലെ കൊച്ചിയില്‍ നിന്നും താമസം മാറിയതായി ബാല തന്റെ ആരാധകരെ അറിയിചിരുന്നു. കഴിഞ്ഞ കുറേക്കാലത്തെ കൊച്ചി ജീവിതം അവസാനിപ്പിച്ച് ബാല വൈക്കത്ത് കായൽക്കരെയുള്ള മനോഹരമായ വീട്ടിലേക്ക് ആയിരുന്നു താരത്തിന്റെ പോക്ക്. വീടിന്റെയും കായലിന്റെയും മനോഹാരിത ഒപ്പിയെടുക്കുന്ന തരത്തിൽ ദൃശ്യങ്ങളും താരം പിന്നാലെ പങ്കുവെച്ചിരുന്നു.
കൊച്ചിയിൽ നിന്ന് മാറിയാലും താന്‍ ചെയ്യുന്ന നന്മകള്‍ ഇനിയും തുടരുമെന്നും ബാല പറഞ്ഞിരുന്നു. ഇപ്പോഴിതാ കൊച്ചിവിട്ടതിൽ പിന്നെ താൻ സന്തോഷവാനായിരിക്കുന്നുവെന്നും സിറ്റി ബഹളമൊന്നും ഇല്ലാത്ത പുതിയ ലോകം തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും പറയുകയാണ് താരം.
“ഇപ്പ താൻടാ ഹാപ്പിയായിരുക്ക്. റൊമ്പ ഹാപ്പിയായിരുക്ക്. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒത്തിരി പ്രശ്നങ്ങളുണ്ടായിരുന്നു. കോകിലയ്ക്ക് പേടിയും ഉണ്ടായി. വൈക്കത്ത് വന്നപ്പോൾ അതെല്ലാം മാറി. വൈക്കത്തേക്ക് ആരെയും ഞാൻ ക്ഷണിക്കുന്നില്ല. ഞാൻ വേറൊരു ലോകത്താണ് ഇപ്പോൾ ജീവിക്കുന്നത്. ആ ലോകം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഗ്രാമ പ്രദേശം ആണ്. സിറ്റി ബഹളമൊന്നും ഇല്ല. ഒരുനിമിഷം കൊണ്ടാണ് ഞാൻ നിങ്ങൾക്ക് അന്യനായി പോയത്. ഞാൻ നല്ലവൻ തന്നെയാണ്. പക്ഷേ റൊമ്പ നല്ലവനല്ല. ഞാനാരോടും സർട്ടിഫിക്കറ്റും ചോദിച്ചിട്ടില്ല. ഞാൻ ആരേയും ദ്രോഹിച്ചിട്ടില്ല. നല്ലതെ എല്ലാവർക്കും ചെയ്തിട്ടുള്ളൂ. ആ വിഷമത്തിലാണ് കൊച്ചിയിൽ നിന്നും ഞാൻ മാറിയത്. എന്നെ മനസിലാക്കുന്നവർ മനസിലാക്കട്ടെ. നാൻ ഇപ്പോ ഇന്ത സ്വർഗത്തില താ ഇരുക്ക്”, എന്നാണ് ബാലയുടെ വാക്കുകൾ. ഭാര്യ കോകിലയ്ക്ക് ഒപ്പം ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ മാധ്യമങ്ങളോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.