ബാലയുടേതും ഗായിക അമൃതയുടെതും ഏറെ ചർച്ചയായ വിവാഹവും വേർപിരിയലുമാണ്. തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ബാല സുപരിചിതനായപ്പോൾ ഐഡിയ സ്റ്റാർ സിംഗർ വേദിയിലൂടെയാണ് അമൃത ആരാധകർക്ക് സുപരിചിതയായി മാറിയത്. ഏകദേശം അഞ്ചു വർഷത്തോളമായി ബലാ അമൃത വിഷയം സോഷ്യൽ മീഡിയ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട്.
ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ, ഞങ്ങൾക്കിടയിൽ പറഞ്ഞു തീർക്കാനുള്ള പ്രശ്‌നങ്ങൾ മാത്രമേയുള്ളൂ എന്ന് അമൃതയും പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള വിവാഹ മോചനത്തിന് പ്രോത്സാഹനവുമായി സോഷ്യൽ മീഡിയയും രംഗത്ത് എത്തിയിരുന്നു. ഇരു കൂട്ടരുടെയും ഭാഗം പിടിച്ചുകൊണ്ട് ചർച്ചകളും നടന്നു. കഴിഞ്ഞ വർഷത്തോടെ ഇരുവരും വിവാഹ മോചിതർ ആയെങ്കിലും ഇപ്പോഴും ഇവരെക്കുറിച്ചുളള ചർച്ചകൾ സോഷ്യൽ മീഡിയ അവസാനിപ്പിച്ചിട്ടില്ല.
ഇവരുടെ മകൾ അവന്തിക ഇപ്പോൾ അമൃതയ്ക്ക് ഒപ്പമാണ് താമസം. മുൻപ് മകൾ അടുത്തെത്തിയപ്പോൾ ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയും വൈറലായിരുന്നു. ‘അവൾക്ക് വേണ്ടി എന്റെ ജീവൻ കൊടുക്കും. ഇതിൽ കൂടുതൽ എന്ത് പറയാൻ. അവളെ കൂടെ നിർത്തണം എന്നായിരുന്നു ബാല പറഞ്ഞത്. അപ്പോഴും ഇരുവരും തമ്മിൽ മകൾക്ക് വേണ്ടി ഒന്നിച്ചുകൂടെ എന്ന ചോദ്യവുമായി ആരാധകരും എത്തിയിരുന്നു
സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃതയും ബാലയും. അമൃതയുടെ യൂട്യൂബ് ചാനലിന് പിന്നാലെ യൂട്യൂബ് ചാനലുമായി ബാലയും സജീവമാണ്. ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോയക്ക്ും പിന്നാലെ മകൾക്ക് വേണ്ടി നിങ്ങൾ ഒന്നിക്കണം എന്ന ആവശ്യവുമായാണ് ആരാധകർ എത്താറുളളത്. വിവാഹം കഴിഞ്ഞ സമയത്ത് ഇരുവരും നൽകിയ അഭിമുഖം ഏറ്റെടുത്തുകൊണ്ടാണ് ഇരുവരെയും യോജിപ്പിക്കുവാൻ ആരാധകർ ശ്രമിക്കുന്നത്. മകളെ കുറിച്ചു ചിന്തിക്കണം എന്നും, അവൾക്ക് വേണ്ടി ഒരുമിച്ചു പോകണം എന്നൊക്കെയാണ് സോഷ്യൽ മീഡിയ ഇരുവരോടും ആവശ്യപെടുന്നത്
ഇനിയും സമയംപോയിട്ടില്ല അമൃത. തെറ്റും ശരിയും ഇരുഭാഗത്തും ഉണ്ടാകും നമ്മൾ മനുഷ്യരല്ലേ. ഒന്നുകണ്ണടച്ചാൽ കിട്ടുന്നത് നല്ലൊരുകുടുംബമാണ്. മറക്കാൻ കഴിയാത്തതായ് ഒന്നും ഉണ്ടാവരുത്. ഒരുകുഞ്ഞിന്റെ ദുഃഖം അത് അമൃത മനസ്സിലാക്കുക. ഉപദേശിച്ചു തരുവാൻ ഞാൻ മോളുടെ ആരുമല്ല.എനിക്കും ഒരു മോളുള്ളതാണ്.നല്ലതുമാത്രം വരട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു.എന്നൊരാൾ പങ്ക് വച്ച കമന്റിന് പൂർണ്ണ പിന്തുണയാണ് മറ്റുള്ളവർ നൽകുന്നത്.