Spread the love

മുൻ ഭാര്യമാരും നടൻ ബാലയുമായുള്ള തുറന്ന പോരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിട്ടുള്ള ചർച്ചകളിൽ ഒന്ന്. വേർപിരിയലുമായി ബന്ധപ്പെട്ട കേസിലെ രേഖകളിൽ വ്യാജ ഒപ്പു വെച്ചു എന്നും തന്റെ മകൾക്കായി ബാല ആകെ നൽകിയ ഇൻഷുറൻസ് തന്നെ അറിയിക്കാതെ പിൻവലിച്ചു എന്നും ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ അമൃത സുരേഷ് ആയിരുന്നു ആദ്യം രംഗത്തെത്തിയത്. പിന്നാലെ വിവാഹിതയായിരുന്ന സമയത്ത് താൻ നേരിട്ട കൊടിയ പീഡനങ്ങളെ കുറിച്ചും ബാലയുടെ സംശയാസ്പദമായ സ്വഭാവത്തെക്കുറിച്ചും വെളിപ്പെടുത്തി രണ്ടാം ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തിയിരുന്നു. പുറംലോകം ഇതുവരെയും അറിയാത്ത ഗുരുതര ആരോപണങ്ങൾ ആയിരുന്നു എലിസബത്ത് ബാലയ്ക്കെതിരെ ഉന്നയിച്ചത്. ബാല തന്നെ വളരെയധികം മർദ്ധിച്ചിരുന്നുവെന്നും താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിരുന്നു എന്നുമാണ് എലിസബത്ത് വ്യക്തമാക്കിയത്. ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ ദിവസം ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനോടും മാപ്പ് പറയുന്ന എലിസബത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ബാല, അജു അലക്സിന്റെ വീട്ടിൽ തോക്കുമായി ചെന്ന് വധഭീഷണി മുഴക്കിയപ്പോൾ അന്ന് നടനൊപ്പം എലിസബത്തുമുണ്ടായിരുന്നു.

പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സംഭവ സ്ഥലത്തേക്ക് കൊണ്ടുവന്നതെന്നും തോക്കെടുത്തപ്പോൾ ഭയപ്പെട്ടുപോയെന്നും എലിസബത്ത് വെളിപ്പെടുത്തി. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാല. സത്യം തന്നോടൊപ്പമുള്ളതുകൊണ്ട് എന്നും തലഉയർത്തിപ്പിടിച്ച് നിൽക്കുമെന്നാണ് ബാല പ്രതികരിച്ചത്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. എലിസബത്ത് ഉദയനും യൂട്യൂബർ ചെകുത്താനുമായി കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങളും ബാല വീഡിയോയിൽ പങ്കുവച്ചിട്ടുണ്ട്

നവംബർ മുതൽ ഇക്കാര്യങ്ങൾ ഞാൻ എല്ലാവരോടും പറഞ്ഞതാണ്. തെളിവ് ഇതാ, എന്റെ നിരപരാധിത്വം കോടതി തീരുമാനിക്കും. ഒരാൾക്കും എന്റെ കുടുംബത്തെ നശിപ്പിക്കാൻ കഴിയില്ല.ബാല കോകില’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.

Leave a Reply