തനിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇൻസ്റ്റാഗ്രാം വീഡിയോയുമായി എത്തിയ മകൾക്ക് മറുപടിയുമായി നടൻ ബാല രംഗത്ത്. മകൾ സംസാരിക്കുന്ന വീഡിയോ കണ്ടെന്നും മകളോട് തർക്കിക്കാൻ താൻ ഇല്ലെന്നും, ഇത്തരത്തിൽ മകളോട് തർക്കിക്കുന്ന അച്ഛൻ ഒരിക്കലും ആണല്ലെന്നും അതിനാൽ താൻ തോറ്റു കൊടുക്കുകയാണ് എന്നും ബാല വീഡിയോയിൽ പറയുന്നു.
മകൾ പാപ്പുവിന്റെ വൈറൽ വീഡിയോയിൽ ബാലയെ ‘മൈ ഫാദർ’ എന്നതിസംബോധന ചെയ്തിരുന്നു. ഇതിൽ നന്ദി പറഞ്ഞു കൊണ്ടാണ് ബാല വീഡിയോ ആരംഭിച്ചത്. തന്റെ മകൾ മൂന്നു വയസ്സാകുമ്പോൾ ആണ് തന്നെ വിട്ടകന്നതെന്നും താൻ ഗ്ലാസ് എടുത്ത് അടിക്കാൻ ശ്രമിച്ചു എന്നതൊക്കെ വീഡിയോയിൽ പറയുന്നത് കേട്ടെന്നും പറഞ്ഞ നടൻ വിഷയത്തിൽ തർക്കിക്കാൻ താൻ ഇല്ലെന്നും പറയുന്നു. തർക്കിച്ചാൽ ജയിക്കാൻ പറ്റും. പക്ഷേ നീ ജയിക്കണം എന്നും ബാല വീഡിയോയിൽ മകളോടായി പറയുന്നു.
ബാലക്കെതിരെ ചെയ്ത വീഡിയോയിൽ തങ്ങളുടെ കുടുംബവുമായി ഇനി ബന്ധപ്പെടല്ലേ എന്നും മകൾ പാപ്പു പറയുന്നുണ്ട്. ഇതിനു മറുപടിയായി താനും പാപ്പുവിന്റെ കുടുംബമാണെന്നാണ് വിചാരിച്ചത് എന്നും താൻ അന്യനായി പോയി എന്ന് അറിയില്ലായിരുന്നു എന്നും ബാല പറയുന്നു. ഞാൻ ഹോസ്‌പിറ്റലിൽ മരിക്കാൻ കിടന്നപ്പോൾ നീ വന്നത് കൊണ്ടാണ് ഞാൻ തിരിച്ചു വന്നതെന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ നിർബന്ധത്തിന്റെ പേരിലാണ് നീ വന്നതെന്ന് പറഞ്ഞു. അത് അന്ന് തന്നെ എന്റെടുത്ത് മുഖത്ത് നോക്കി പറഞ്ഞിരുന്നെങ്കിൽ ഈ അച്ഛൻ ഇപ്പൊ നിന്റെയടുത്ത് സംസാരിക്കാൻ ഉണ്ടാവില്ലായിരുന്നു.
നീ കാരണമാണ് പപ്പ ഇന്ന് ഇവിടെ ഇരിക്കുന്നത്. എന്റെ മകൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവും. നന്നായി പഠിക്കണം നീ. നന്നായി വളരണം. നിന്നോട് മത്സരിച്ചു ജയിക്കാൻ ഒരിക്കലും എനിക്ക് പറ്റില്ല. നീ എന്റെ ദൈവമാടാ കണ്ണാ.. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ.’’–ബാലയുടെ വാക്കുകൾ.