വിവാദങ്ങളുടെ നടുവിലാണ് നടൻ ബാല. വിവാഹമോചനവുമായി ബന്ധപ്പെട്ട രേഖകളിൽ വ്യാജ ഒപ്പുവെച്ചു എന്നും ഒപ്പം മകളുടെ പേരിൽ നൽകിയ ഇൻഷുറൻസ് പിൻവലിച്ചു എന്നും കാട്ടിയും ആദ്യ ഭാര്യ അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയ അമൃത താരത്തിനെതിരെ നിയമപരമായും നീങ്ങിയിരുന്നു. ഇതിനുപിന്നാലെ രണ്ടാം ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തിയതോടെ കാര്യങ്ങൾ ബാലയ്‌ക്കെതിരാവുകയായിരുന്നു. ബാല തന്നെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതേത്തുടർന്ന് താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിരുന്നു എന്നും ആയിരുന്നു എലിസബത്ത് ഉദയന്റെ വെളിപ്പെടുത്തലുകൾ. കൂടാതെ നടന്റെ കരൾമാറ്റ ശാസ്ത്രക്രിയയിലും ഇക്കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിൽ എലിസബത്ത് സംശയവും പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ആസൂത്രിതമായ ആക്രമണം ആണ് നടക്കുന്നതെന്ന് പറഞ്ഞ് ബാല രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആരോപണങ്ങൾക്ക് മറുപടിയുമായി ബാല രംഗത്ത് വന്നിരിക്കുന്നത്.
”ഈ പ്രശ്‌നങ്ങളെ കുറിച്ച് വീഡിയോ ചെയ്യേണ്ട എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചില സമയത്ത് നമ്മള്‍ മിണ്ടാതിരിക്കുമ്പോള്‍ കള്ളത്തരങ്ങള്‍ ഭയങ്കരമായി കൂടുന്നു. എനിക്ക് തെളിയിക്കേണ്ടത് കോടതിയിലാണ്. ഞാന്‍ ഒരു പെണ്ണിനെ കൊണ്ട് വന്ന് റേപ് ചെയ്തു, വ്യാജ രേഖയുണ്ടാക്കി, തട്ടിപ്പ് കേസ്, വീട്ടിലെ വേലക്കാരെ വെച്ച് ഗ്രൂപ്പ് സെക്‌സ് ചെയ്തു, ഗാര്‍ഹിക പീഡനം, വ്യാജ ചാരിറ്റി എന്നൊക്കെയാണ് പറയുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു പെണ്‍കുട്ടിക്ക് ഈ മാസം ഹാര്‍ട്ട് ഓപ്പറേഷന് താന്‍ സഹായം നല്‍കി. പറഞ്ഞിട്ട് കാര്യമില്ല. യൂട്യൂബേഴ്‌സ് പറയും ബാല ആദ്യം ഹൃദയത്തില്‍ തുളയിട്ട് പിന്നെ അടച്ചു അവന്‍ ഫ്രോഡാണ് എന്ന്. ഇതൊരു ആസൂത്രിതമായ ആക്രമണം ആണ്. ഇത് ഒരാളല്ല ചെയ്യുന്നത്. നാലഞ്ച് പേര്‍ ചേര്‍ന്നാണ് ചെയ്യുന്നത്. അതില്‍ സംഘത്തലവന്‍ ആരാണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും മനസ്സിലാകും” ബാല പറഞ്ഞു.
അവര്‍ വലിയ ആസൂത്രണം ആണ് നടത്തിയിരിക്കുന്നതെന്ന് ബാല ആരോപിക്കുന്നു. ”ആദ്യം നിയമപരമായി എന്റെ വാ അടച്ചു. അവര്‍ക്ക് എന്തും പറയാം. ബാല റേപ് ചെയ്തു, ചാരിറ്റിയൊക്കെ പച്ചക്കള്ളമാണ്, എന്തും പറയാം. എനിക്ക് കോടതി ഉത്തരവ് കിട്ടുന്നത് വരെ ഒന്നും പറയാന്‍ പറ്റില്ല. ഇത്രയും കാലമായി നിങ്ങള്‍ക്ക് അറിയുന്ന ബാല ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ ആരോപണ വിധേയനായി നില്‍ക്കുന്നു.
ഇനി ഈ വിഷയത്തില്‍ വീഡിയോ ചെയ്യില്ല. വീഡിയോ ചെയ്യാനുളള സാഹചര്യം ഉണ്ടാക്കരുത്. ആരും അറിയാത്ത ഞെട്ടിപ്പോകുന്ന സത്യങ്ങള്‍ ഉണ്ട്. എന്റെ നല്ല മനസ്സ് കൊണ്ട് പുറത്ത് പറയുന്നില്ല. ഒരു കേസും പ്രശ്‌നവും വേണ്ട എന്ന് കരുതി ഞാനും കോകിലയും മനസ്സമാധാനത്തില്‍ ജീവിച്ച് കൊണ്ടിരിക്കുകയാണ്. സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. എന്നാല്‍ അവര്‍ താന്‍ കേസിനും വഴക്കിനും വരണം എന്നാണ് പ്ലാന്‍ ചെയ്യുന്നത്”.
ദിവസവും കോടതി സ്‌റ്റേഷന്‍ എന്ന് പറഞ്ഞ് പോകാനാണോ താന്‍ കോകിലയെ വിവാഹം കഴിച്ചതെന്ന് ബാല ചോദിക്കുന്നു. ”എനിക്കും കുട്ടി വേണം. ജീവിതത്തില്‍ കുറേ മിസ്സ് ചെയ്തിട്ടുണ്ട്. യൗവ്വനം കഴിഞ്ഞു. ഇപ്പോള്‍ 42 വയസ്സായി. ഇപ്പോഴാണ് ജീവിക്കാന്‍ തുടങ്ങിയത്. എനിക്കൊരു കുടുബം വേണം. ഇതൊരു കൂട്ടായ ആക്രമണം ആണ്. തെളിവുകള്‍ വരും.