മലയാളി അല്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് ബാല.നിരവധി ആരാധകരുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.അമൃതയും ബാലയുമായുള്ള വിവാഹവും വിവാഹ മോചനവുമെല്ലാം പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയിരുന്നു.സഹോദരി അഭിരാമിക്ക് ഒപ്പം ചേർന്ന് അമൃതംഗമയ എന്ന പേരിൽ ഒരു മ്യൂസിക് ബാൻഡ് അമൃത രൂപീകരിച്ചു.ജീവിതത്തിലെ പ്രധാന വിഷയങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ബാല പങ്കുവെക്കാറുണ്ട്.അമൃതയുമായുള്ള ബന്ധത്തിൽ ഒരു പെൺകുട്ടിയുമുണ്ട്.അവന്തിക എന്നാണ് കുട്ടിയുടെ പേര്.
മകളുടെ ജന്മദിനത്തിൽ ഹൃ0യസ്പർശിയായ കുറുപ്പുമായെത്തിയിരിക്കുകയാണ് താരം.പാപ്പു എന്ന് വിളിക്കുന്ന മകൾക്കൊപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോയാണ് ബാല പങ്കുവച്ചിരിക്കുന്നത്. പാപ്പുവിനെ ജീവന് തുല്യം സ്‌നേഹിക്കുന്നുവെന്നും ഒരാൾക്കും നമ്മളെ പിരിക്കാനാവില്ലെന്നും ബാല വീഡിയോയിൽ പറയുന്നു.
സെപ്റ്റംബർ 21,വർഷങ്ങൾക്ക് മുമ്പ് പേടി വന്നാൽ എന്തു പറയണം എന്ന് ചോദിച്ചു ഡാഡി ഉണ്ട്,പാപ്പു ഹാപ്പി ബർത്ത് ഡേ ടു യു.ഞാൻ എന്റെ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു.ജീവിതത്തിൽ എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്.അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്.പിറന്നാളിന് നിനക്ക് എന്നെ കാണാൻ പറ്റില്ല.എന്നാൽ ഞാൻ നിന്നെ കണ്ടിരിക്കും എന്നാണ് ബാല പറയുന്നത്.