നടന്‍ ബാലു വര്‍ഗീസിനും എലീനയ്ക്കും ആണ്‍കുഞ്ഞ്. നടന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ബാലു പറയുന്നു.
2019 ഫെബ്രുവരിയില്‍ ആയിരുന്നു യുവനടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. അടുത്തിടെ ബേബി ഷവര്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും ബാലു പങ്കുവച്ചിരുന്നു.
നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വര്‍ഗീസ്. ലാല്‍ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വര്‍ഗീസ് അഭിനയരംഗത്തേക്കെത്തുന്നത്.
ഹണി ബീ, കിങ് ലയര്‍, വിജയ് സൂപ്പറും പൗര്‍ണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സുനാമി, ഓപ്പറേഷന്‍ ജാവ എന്നിവയാണ് അടുത്തിടെ ബാലുവിന്റേതായി റിലീസിനെത്തിയ ചിത്രങ്ങള്‍.
സുനാമി എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എലീനയും അഭിനയിച്ചിരുന്നു. മോഡല്‍ കൂടിയായ എലീന നിരവധി സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തില്‍ എലീനയും ബാലുവും ഒന്നിച്ച് അഭിനയിച്ചിരുന്നു.