Spread the love

കൊച്ചി ∙ മുളയുൽപന്നങ്ങൾ, മുള ഭക്ഷ്യവസ്തുക്കൾ, മുളന്തൈകൾ, മുളയധിഷ്ഠിത കലാ സാംസ്കാരിക പരിപാടികൾ… കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മൈതാനത്തു നടക്കുന്ന ബാംബൂ ഫെസ്റ്റിവലിൽ സന്ദർശകർക്കായി കൗതുകക്കാഴ്ചകളേറെ. അവധി ദിവസമായ ഇന്നലെ തിരക്കു കാരണം ഫെസ്റ്റിവൽ അരമണിക്കൂർ നേരത്തെ ആരംഭിച്ചു. വ്യവസായ വാണിജ്യ വകുപ്പും സംസ്ഥാന ബാംബൂ മിഷനും കെ– ബിപും ചേർന്നു സംഘടിപ്പിക്കുന്ന മേള 17നു സമാപിക്കും. രാവിലെ 11 മുതൽ രാത്രി 9 വരെയാണു മേള. പ്രവേശനം സൗജന്യം.

ഓർഗാനിക് ബാംബൂ ഹെയർ ഓയിലും ബാംബൂ സോപ്പും മുളയില സോപ്പും മുളയരിയുമൊക്കെ സന്ദർശകരെ ആകർഷിക്കുന്നു. മിസോറം, സിക്കിം, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, മണിപ്പുർ, അരുണാചൽ പ്രദേശ് തുടങ്ങി 12 ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മുളയുൽപന്നങ്ങളും മേളയിലുണ്ട്. ‌ബെംഗളൂരു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (എൻഐഡി) പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ മുളയുൽപന്ന ഡിസൈനുകൾ ബാംബൂ ഫെസ്റ്റിൽ പ്രത്യേകം ശ്രദ്ധ നേടുന്നുണ്ട്.

Leave a Reply