Spread the love

ആലപ്പുഴയിൽ നിരോധനാജ്ഞ നീട്ടി; നിയന്ത്രണങ്ങൾ ബുധനാഴ്ച വൈകിട്ട് വരെ തുടരും

ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. നാളെ ( ബുധനാഴ്ച) രാവിലെ ആറുമണി വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.
രണ്ടുദിവസത്തേക്കായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ബിജെപി ഉയർത്തിയ എതിർപ്പിനെ തുടർന്ന് ഇന്നലെa നടക്കാനിരുന്ന സർവകക്ഷി സമാധാനയോഗം മാറ്റിയിരുന്നു. രൺജിത്ത് ശ്രീനിവാസന്‍റെ സംസ്കാരച്ചടങ്ങിന്‍റെ സമയത്ത് യോഗം നിശ്ചയിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.ഇന്നത്തെ യോഗത്തിൽ മന്ത്രിമാർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

Leave a Reply