Spread the love

വാഴക്കൂമ്പ് വെറുതെ കളയല്ലേ- ഈ ഔഷധ ഗുണങ്ങൾ അറിയൂ

മലയാളികൾക്ക് സുപരിചിതമാണ് വാഴക്കൂമ്പ് . പണ്ട് ആഴ്ചയിൽ ഒരിക്കൽ എങ്കിലും വാഴക്കൂമ്പ് കൊണ്ട്
തോരൻ ഉണ്ടാക്കാത്ത അടുക്കളകൾ കുറവായിരുന്നു. കാലം മാറിയതോടെ , ആഹാര ശീലങ്ങൾ മാറിയതോടെ
വാഴ്കകൂമ്പിനോടുള്ള പ്രിയം കുറഞ്ഞു. വാഴപ്പഴം കഴിക്കുമ്പോഴും കൂമ്പിനെ തൊടിയിൽ ഉപേക്ഷിച്ചു.
എന്നാൽ വാഴക്കൂമ്പിന്‍റെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ പഴയ ആഹാര ശീലത്തിലേക്ക് മടങ്ങിപ്പോകാൻ നമ്മൾ
തയ്യാറാവും.

പോഷകത്തിന്‍റെ കാര്യത്തിൽ വാഴപ്പഴത്തേക്കാൾ മുന്നിലാണ് കൂമ്പ്. വിറ്റാമിൻ സി, എ, ഇ എന്നിവയുടെ കലവറയാണ്
വാഴക്കൂമ്പ്. അതുകൊണ്ട് തന്നെ ആഴ്ചയിലൊരിക്കലെങ്കിലും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധ ശക്തി
വർധിപ്പിക്കും. അകാല വാർധക്യം തടയാനും കാൻസർ പ്രതിരോധത്തിനും ഇതിൽ അടങ്ങിയ പോഷകങ്ങൾ
ഗുണം ചെയ്യും. മുറിവുണങ്ങുന്നതിനും ഉത്തമമാണ്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തേയും
സഹായിക്കും.

കുട്ടികളിലെ വിളർച്ചക്ക് ഉത്തമ പരിഹാരമാണ് കൂമ്പ് എന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രക്തത്തിലെ എച്ച്ബി
കുറവുള്ളവരെയും കൂമ്പ് സഹായിക്കും. പ്രമേഹരോഗികൾക്കും
ഗുണമുണ്ട്. ആഴ്ചയിൽ മൂന്നോ നാലോ തവണ കൂമ്പ് പാകം ചെയ്തത് കഴിക്കണം.
എങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു പരിധി വരെ പിടിച്ച് നിർത്താനാവും .

സ്ത്രീകൾക്ക് വാഴക്കൂമ്പ് ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ആർത്തവത്തോട് അനുബന്ധിച്ചുള്ള
അമിത രക്തസ്രാവത്തിന് ശമനമുണ്ടാക്കും. മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർധിക്കുന്നതിനും കൂമ്പ് സഹായകരമാണ്.
കൂമ്പ് കറി വച്ച് കഴിക്കാതെ സാലഡ് ആയി മറ്റ് പച്ചക്കറികൾക്കൊപ്പം കഴിക്കുന്നത് നല്ലതാണെന്ന് ഡയറ്റിഷ്യൻമാരും സൂചിപ്പിക്കുന്നു.

Leave a Reply