Spread the love
സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സ റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൃശൂർ ആസ്ഥാനമായ സിഎസ്‍ബി ബാങ്ക് ജീവനക്കാർ സമരം നടത്തുന്നത്. മാസങ്ങളായി തുടരുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് സംയുക്ത സമര സമിതിയുടെ സംസ്ഥാന വ്യാപക പണിമുടക്ക്. സഹകരണ , ഗ്രാമീണ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ സമരത്തിൽ പങ്കെടുക്കുന്നു. മാനേജ്മെന്റ് നടപടികളിൽ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി സിഎസ്‍ബി ബാങ്ക് ജീവനക്കാർ പണിമുടക്കുകയാണ്.

Leave a Reply