
തിരുവനന്തപുരം: 28, 29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന ദേശീയപണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ബി. രാംപ്രകാശ്.
പൊതുമേഖലാ ബാങ്കുകൾ, സ്വകാര്യബാങ്കുകൾ, ഗ്രാമീൺബാങ്ക്, സഹകരണബാങ്കുകൾ, വിദേശ ബാങ്കുകൾ എന്നിവയിലെ അഞ്ചുലക്ഷത്തിലധികമുള്ള തൊഴിലാളികൾ പണമുടക്കിൽ പങ്കെടുക്കുമെന്ന് ബെഫി അറിയിച്ചു.
ബാങ്ക് സ്വകാര്യവത്കരണം ഒഴിവാക്കുക, പുറംകരാർ രീതി ഉപേക്ഷിക്കുക, കരാർ തൊഴിലാളികളെയും ബിസിനസ് കറസ്പോണ്ടന്റുമാരെയും സ്ഥിരപ്പെടുത്തുക, കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഉയർത്തുന്നത്.