
ചെന്നൈ: നഗരത്തിലെ ബാങ്കിൽ പട്ടാപ്പകല്‍ വൻ കവർച്ച. ചെന്നൈ അരുംമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ തോക്കു ചൂണ്ടി ബന്ദികളാക്കി മോഷണം നടന്നത്. 20 കോടി രൂപയും കോടിക്കണക്കിനു രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും നഷ്ടമായി.
ബാങ്കിലെ ജീവനക്കാരന്റെ നേതൃത്വത്തിലായിരുന്നു കവർച്ചയെന്നാണ് റിപ്പോർട്ട്. കുറ്റകൃത്യത്തിന് ശേഷം മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. അണ്ണാനഗർ ഡെപ്യൂട്ടി കമ്മിഷണറും മറ്റു പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.