മുംബൈ ∙ രണ്ടു പതിറ്റാണ്ടു മുൻപ് ബാങ്കിനെ പറ്റിച്ച കേസിൽ സ്വകാര്യ സ്ഥാപനത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന മലയാളി ഉദ്യോഗസ്ഥനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഉദ്യോഗസ്ഥനും സിബിഐ പ്രത്യേക കോടതി 2 വർഷം തടവുശിക്ഷ വിധിച്ചു.
എം.പി.ഏബ്രഹാം, എസ്ബിഐ മുളുണ്ട് ബ്രാഞ്ച് മാനേജറായിരുന്ന വി.ബി.മന്ത്രി എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 2002ലാണ് കേസിനാസ്പദമായ സംഭവം നടന്നത് .2005ൽ കുറ്റപത്രം സമർപ്പിച്ചു. 5 പ്രതികളെ കോടതി വെറുതെ വിട്ടു.