ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതികൾ സംസ്ഥാനം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും. ഭരണഘടനനയുടെ 131, 32 അനുഛേദങ്ങൾ പ്രകാരം സുപ്രീം കോടതിയെ സമീപിക്കാനാണ് സർക്കാർ തീരുമാനം. 97-ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ആദായ നികുതി നിയമത്തിലും ബാങ്കിംഗ് നിയമത്തിലും സർഫാസി നിയമത്തിലും ഭേദഗതി കൊണ്ടുവന്ന കേന്ദ്ര സർക്കാർ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.