മാര്‍ക്കോ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറിയ നിര്‍മ്മാണ കമ്പനിയായ ക്യൂബ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ രണ്ടാമത്തെ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചു, ഒപ്പം നായകനെയും. ആന്‍റണി വര്‍ഗീസ് നായകനാവുന്ന ചിത്രത്തിന് കാട്ടാളന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രത്തിന്‍റെ സംവിധാനം. ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒരു വനപ്രദേശത്ത് എരിയുന്ന അഗ്നികുണ്ഡത്തിന് മുന്നില്‍ ഒരു മഴു ഏന്തി നില്‍ക്കുന്ന നായകനാണ് ടൈറ്റില്‍ പോസ്റ്ററില്‍. കാടിന്‍റെ ഇരുട്ടില്‍ ദയയില്ലാത്തവര്‍ മാത്രമേ അതിജീവിക്കൂ എന്നാണ് ടാഗ് ലൈന്‍ ആയി പോസ്റ്ററിനൊപ്പം നല്‍കിയിട്ടുള്ളത്. മാര്‍ക്കോ ആരാധകര്‍ പോസ്റ്റര്‍ ഏറ്റെടുത്തിട്ടുണ്ട്.
മലയാള സിനിമയിലേക്ക് ഒരു പിടി കഴിവുറ്റ കലാകാരന്മാർക്ക് അവസരം നൽകുക മാത്രമല്ല, മറ്റു ഭാഷ ചിത്രങ്ങൾ പോലെ നമ്മുടെ സിനിമകളെ വേറൊരു തലത്തിൽ എത്തിക്കാൻ പോന്ന സാങ്കേതിക മികവും പ്രൊഡക്ഷൻ ക്വാളിറ്റിയും നൽകി കൊണ്ട് മാർക്കോ പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്.

ചിത്രത്തിന്‍റേതായി മറ്റ് വിവരങ്ങളൊന്നും തന്നെ അണിയറപ്രവർത്തകർ നിലവിൽ പുറത്ത് വിട്ടിട്ടില്ല. എങ്കിലും മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്തായാലും അടുത്ത അപ്ഡേറ്റഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ ആതിര ദിൽജിത്ത്.