ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ എത്തി ആരാധകരെ വാരിക്കൂട്ടിയ താരമാണ് ബഷീർ ബഷി. സമൂഹമാധ്യമത്തിൽ സജീവമായ ബഷീറിന്റെ കുടുംബത്തിനും ആരാധകരേറെയാണ്. തന്റെ രണ്ട് ഭാര്യമാരായ മഷൂറയ്ക്കും സുഹാനയ്ക്കും മക്കളുടെയുമൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ വീഡിയോകളും ഫോട്ടോകളുമെല്ലാം ബഷീർ സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുണ്ട്.
സമൂഹമാധ്യമത്തിൽ പലപ്പോഴും രണ്ട് വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് പല പരിഹാസങ്ങളും ബഷീർ ബഷി നേരിട്ടുണ്ട്. ഇതിനെല്ലാം കൃത്യമായ മറുപടിയും അദ്ദേഹം നൽകിയിരുന്നു. അതിനിടെ പലരും ബഷീറിനോട് ചോദിക്കുന്നുണ്ട് എങ്ങിനെയാണ് നിങ്ങൾ ഒത്തൊരുമയോട് കൂടി ജീവിക്കുന്നത്, ഒരു ഭാര്യയും കുടുംബവുമായി ജീവിക്കുമ്ബോൾ തന്നെ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ ഇത് അസാധ്യമല്ലേ എന്നൊക്കെ.
എന്നാൽ ഇതിനെല്ലാം മറുപടിയായി ബഷീർ പറഞ്ഞത് ഇങ്ങനെയാണ് നിങ്ങൾ ആരും തന്നെ രണ്ട് വിവാഹം ചെയ്യരുത് എനിക്ക് പറ്റിപ്പോയത് ആണ് എന്നായിരുന്നു. ഒരു ഷോയിൽ ആണ് ഇദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. യൂട്യൂബ് ചാനലിലൂടെ ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ് മഷൂറയും സുഹാനയും.