Spread the love

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ താരങ്ങളാണ് ബഷീർ ബഷിയും കുടുംബവും. ആദ്യമൊക്കെ ഒരാൾക്ക് രണ്ടു ഭാര്യമാരോ എന്ന കൗതുകത്തോടെയാണ് ബഷീർ ബഷിയുടെ വീഡിയോകൾ കാണാൻ തുടങ്ങിയതെങ്കിലും പിന്നീട് ഏറ്റവും പ്രിയപ്പെട്ട അയൽക്കാരെ പോലെ മലയാളികൾക്ക് പ്രിയങ്കരരായി മാറുകയായിരുന്നു ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും. ജീവിതത്തിലെ മധുരവും കയ്പ്പുമെല്ലാം ബഷീർ ബഷീയും ഭാര്യമാരും തങ്ങളുടെ ആരാധകരോട് പങ്കുവെക്കാറുണ്ട്.

ഇന്ന് ബിസിനസും വീടും കാറും സന്തോഷമുള്ള കുടുംബവുമൊക്കെയായി നല്ല രീതിയിൽ ആണ് ബഷീർ ബഷിയെങ്കിലും ഓർക്കാൻ സുഖമില്ലാത്ത ഒരു മോശം കാലം കൂടി ഉണ്ടായിരുന്നു താരത്തിന്. ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടുപോയ ഒരു മോശം അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും വീട്ടു വാടക പോലും അടക്കാൻ കഴിയാതെ തന്റെ ഫോണും വാച്ചുമെല്ലാം വിറ്റ ഗതികേട് തനിക്കുണ്ടായെന്നുമാണ് മുൻപൊരിക്കൽ ബഷീർ ബഷി പറഞ്ഞത്.

മനക്കട്ടി കൊണ്ടാണ് താൻ എല്ലാം തിരികെ നേടിയെടുത്തത്. ബിസിനസ് പച്ചപിടിച്ചു വരുന്ന സമയത്ത് സുഹൃത്തുക്കൾ ചതിക്കുകയായിരുന്നു. രണ്ടുമാസത്തോളം താൻ ഇതിന്റെ ഡിപ്രഷനിൽ ആയിരുന്നുവെന്നും വീട്ടു വാടക പോലും കൊടുക്കാൻ കഴിയാതെ കഷ്ടപ്പെട്ടിട്ടുണ്ടെന്നും ബഷീർ പറയുന്നു. ഉറ്റ സുഹൃത്തുക്കളുടെ ചതി കാരണം ഒരു സുപ്രഭാതത്തിൽ എല്ലാം നഷ്ടപ്പെട്ടതോടെ താൻ മൊബൈലും വാച്ചും വരെ വിറ്റിട്ടുണ്ടെന്നും താരം പറയുന്നു.

ചീത്ത സമയത്തിലൂടെ കടന്നു പോകുമ്പോള്‍ എന്റെ ജീവിതം തീര്‍ന്നുവെന്നും എനിക്ക് ഇനിയൊരു നല്ല ജീവിതം വരില്ല എന്നും ചിന്തിക്കരുതെന്നും ചുറ്റുമുള്ള കഷ്ടപ്പെടുന്ന മനുഷ്യരോടായി ബഷീർ ബഷീ പറയുന്നുണ്ട്. ജീവിതം നല്ലതും ചീത്തയും എല്ലാം അനുഭവിക്കാനുള്ളതാണ്. നല്ല സമയവും ചീത്ത സമയവും ഒരുപോലെ കടന്നുപോകും. എനിക്ക് ഇനിയൊരു ജീവിതമില്ലെന്ന് കരുതി ഡിപ്രഷനിലേക്ക് പോകുന്നവരും ജീവിതം നശിപ്പിച്ചു കളയുന്നവരും ഉണ്ട്. നല്ല സമയം വരും എന്നും മുന്നോട്ടുപോകുക, അതിനായി കാത്തിരിക്കണം എന്നും ബഷീർ ബഷീ പറയുന്നു

Leave a Reply