Spread the love

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. ഷോർട്ട് ഫിലിമുകളിൽ തുടങ്ങി വിനീത് ശ്രീനിവാസൻ ചിത്രമായ തിരയിലൂടെ സംവിധാന സഹായിയായി കൂടി പിന്നീട് ഗോദ, മിന്നൽ മുരളി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായി മാറിയ ആളാണ് ബേസിൽ. ഇടയിൽ അഭിനയവും സീരിയസായി എടുത്ത താരം ചുരുങ്ങിയ കാലയളവിൽ മികച്ച ചിത്രങ്ങളിലൂടെ മുഖ്യധാരാ നടന്മാരിൽ ഒരാളായി മാറുകയായിരുന്നു.

അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ തിളങ്ങിയ താരമിപ്പോൾ തന്റെ ഈ ഭാഗ്യം സിനിമാ നിർമാണത്തിലും തുണയ്ക്കുമോ എന്നറിയാൻ ഒരുങ്ങുകയാണ്. തന്റെ പുതിയ നിർമാണ കമ്പനി വരുന്ന കാര്യം ബേസിൽ ജോസഫ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരോട് പങ്കുവച്ചിരിക്കുന്നത്.’ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്’ എന്നാണ് നിർമാണ കമ്പനിയുടെ പേര്.

https://www.facebook.com/share/v/17HmZiSfdX

‘ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു – സിനിമ നിർമാണം. ഇപ്പോഴും അത് “എങ്ങനെ” എന്ന് കണ്ടെത്തുകയാണ് ഞാൻ പക്ഷെ കൂടുതൽ മികച്ചതും, ധീരവും, പുതിയ രീതിയിലും ഉള്ള കഥകൾ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പുതിയ പാത നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് നോക്കാം. ബേസില്‍ ജോസഫ് എന്റർടെയ്ൻമെന്റിലേക്ക് സ്വാഗതം’, എന്നാണ് നിർമാണ കമ്പനി അവതരിപ്പിച്ചുകൊണ്ട് ബേസിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു കൊച്ചു അനിമേഷൻ വീഡിയോയും ബേസിൽ പങ്കുവെച്ചിട്ടുണ്ട്.

Leave a Reply