അഭിനയിക്കുന്ന സിനിമകളുടെ വിജയത്തിനനുസരിച്ചും നല്ല സിനിമകളുടെ ഭാഗമാകുന്നത് വിലയിരുത്തിയും മലയാളികളുടെ ഇഷ്ട നായകന്മാരുടെ ലിസ്റ്റ് മാറിക്കൊണ്ടിരിക്കും. എന്നാൽ ഈയിടയ്ക്ക് സിനിമാരാധാകരുടെ ഫേവറേറ്റ് ആക്ടറായി എന്നും ടോപ് ഫൈവിൽ ഇടം പിടിക്കുന്ന ആളാണ് ബേസ് ജോസഫ്. സംവിധായകൻ എന്ന നിലയിലും നല്ല നടൻ എന്ന നിലയിലും ബേസിലിന് മലയാളികൾ എന്നേ 10ൽ 10 കൊടുത്തു കഴിഞ്ഞു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങളായ സൂക്ഷ്മ ദർശനിയും പ്രാവിൻകൂട് ഷാപ്പും പൊന്മാനുമെല്ലാം വലിയ ആരാധക പിന്തുണയാണ് ബേസിലിന് നേടിക്കൊടുത്തത്. നടൻ എന്ന നിലയിൽ ബേസിലിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് പൊൻമാനിലെ അജേഷ് എന്ന നിലയിൽ വരെ ചർച്ചകൾ നടന്നിരുന്നു. ഇപ്പോഴിതാ താരം തമിഴ് സിനിമയിലേക്കും അഭിനയ അരങ്ങേറ്റം കുറിക്കുകയാണെന്ന കൗതുക വാർത്തയാണ് പുറത്തുവരുന്നത്.
വന്‍ താരനിരയുള്ള, ഏറെ ശ്രദ്ധ നേടിയ ഡയറക്ടര്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ബേസില്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. സൂരറൈ പോട്ര്, ഇരുധി സുട്രു അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രത്തിലൂടെയാണ് ബേസിലിന്‍റെ കോളിവുഡ് എന്‍ട്രി. തമിഴിലെ യുവ സൂപ്പര്‍താരം ശിവകാര്‍ത്തികേയന്‍ നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രവി മോഹന്‍ (ജയം രവി) ആണ്.
ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുള്ള ബേസിലിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് ശ്രീലങ്കയില്‍ നിന്നുള്ള ലൊക്കേഷനിലേതാണെന്നാണ് കരുതപ്പെടുന്നത്. ബേസിലിനൊപ്പം ഇരിക്കുന്ന രവി മോഹനേയും ചിത്രത്തില്‍ കാണാം. പഴയ കാലം പശ്ചാത്തലമായി വരുന്ന ചിത്രത്തിനായി മധുര റെയില്‍വേ സ്റ്റേഷന്‍ ശ്രീലങ്കയില്‍ സെറ്റ് ഇട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസം മധുരയില്‍ പൂര്‍ത്തിയായിരുന്നു.