Spread the love

ആപ്പ്ളിക്കേഷനുകൾ ആപ്പ് ആകാതിരിക്കാൻ ഇവ ശ്രദ്ധിക്കുക…

? ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.

? ഗൂഗിൾ സെർച്ച് ചെയ്ത് കിട്ടുന്ന വെബ്സൈറ്റുകൾ വഴിയും
ഇമെയിൽ, സോഷ്യൽ മീഡിയ എന്നിവ വഴിയും ലഭിക്കുന്ന
ലിങ്കുകൾ ഉപയോഗിച്ച് ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത്.

? വളരെ അത്യാവശ്യമുള്ള ആപ്പുകൾ മാത്രം ഫോണിൽ
ഇൻസ്റ്റാൾ ചെയ്യുക, മറ്റുള്ളവ അൺ ഇൻസ്റ്റാൾ ചെയ്യുക.

? ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവ
ആവശ്യപെടുന്നതായ പെർമിഷനുകൾ പരിശോധിക്കുകയും ആപ്പിന്റെ
പ്രവർത്തനത്തിന് ആവശ്യമില്ലാത്ത പെർമിഷനുകൾ നിയന്ത്രിക്കുകയും ചെയ്യുക.

? മൊബൈൽ ഫോൺ വാങ്ങുമ്പോഴും, റിപ്പയറിങ്ങിനു നൽകിയാൽ അതിനു
ശേഷവും ഫാക്ടറി റീസെറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക.

? ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ്
അവയുടെ ക്രെഡിബിലിറ്റി, റിവ്യൂസ് എന്നിവ ചെക്ക് ചെയ്യുക

? മൊബൈൽ ഫോൺ, ആന്റി വൈറസ് സോഫ്റ്റ്വയർ
എന്നിവ എല്ലായിപ്പോഴും അപ്ഡേറ്റഡ് ആയി വയ്ക്കുക.

Leave a Reply