Spread the love
ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് കബളിപ്പിക്കപ്പെടാതിരിക്കാന്‍ ഇത് ശ്രദ്ധിക്കുക

ആധാര്‍ കാര്‍ഡ് ഒരു തിരിച്ചറിയല്‍ രേഖയായാണ് ആദ്യം അവതരിപ്പിച്ചത്, എന്നാല്‍ കാലക്രമേണ അത് എല്ലാ ഇടപാടുകളുടെയും അവിഭാജ്യ ഘടകമായി മാറി. ഇപ്പോള്‍ സാമ്പത്തിക കൈമാറ്റങ്ങള്‍ക്ക് പോലും ഇത് ഉപയോഗിക്കുന്നു. ഡിജിറ്റല് ഇടപാടുകളുടെ കാലത്ത് ഒരു വ്യക്തിയുടെ പാന്‍, ആധാര്‍ വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ പല വ്യാജ ഓൺലൈൻ കേന്ദ്ര ങ്ങളും ശ്രമിക്കുകയും ഉടമ അറിയാതെ നിയമവിരുദ്ധമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ആധാര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുകയും ഫണ്ട് ട്രാന്‍സ്ഫറിങ്ങും സാധ്യമാകും. നിന്ന് നിങ്ങളറിയാതെ നിങ്ങളുടെ അക്കൗണ്ട് മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിച്ചെന്നും വരാം. ഇതു സംബന്ധിച്ച് ആധാര്‍ കൈകാര്യം ചെയ്യുന്ന ആധാര്‍ കാര്‍ഡിന്റെ ഇഷ്യൂ ബോഡി, യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ഇത്തരം തട്ടിപ്പുകളും വഞ്ചനയും ഒഴിവാക്കാനും വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കാനും നിങ്ങള്‍ക്ക് ഇനിപ്പറയുന്ന കാര്യങ്ങള്‍ പിന്തുടരാം:

?നിങ്ങളുടെ പാന്‍, ആധാര്‍ വിവരങ്ങള്‍ ഒരിക്കലും വ്യാജ ഓൺലൈൻ കേന്ദ്രങ്ങളിൽ വെളിപ്പെടുത്തരുത്.

?നിങ്ങളുടെ പാന്‍ അല്ലെങ്കില്‍ ആധാറിന്റെ ഒരു പകര്‍പ്പും ആരുമായും ഒരിക്കലും പങ്ക് വെക്കരുത്

?ഒരിക്കലും നിങ്ങളുടെ ആധാറും പാന്‍ കാര്‍ഡ് നമ്പറും
വ്യാജ ഓൺലൈൻ കേന്ദ്രങ്ങളിലും
അജ്ഞാതര്‍ക്കും അറിയാവുന്നവര്‍ക്കു പോലും കൈമാറരുത്

?ആധാര്‍ അല്ലെങ്കില്‍ പാന്‍ സംബന്ധിച്ച് നിങ്ങളുടെ ഫോണിലേക്ക് അയച്ച ഏതെങ്കിലും ഒടിപി എവിടെയും ആരുമായും പങ്കിടാന്‍ പാടില്ല.

Leave a Reply